തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പൊതുപരീക്ഷകളുടെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി വി.ശിവൻകുട്ടിയുടെ സാന്നിദ്ധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. എസ്.എസ്.എൽ.സി പരീക്ഷ 9നാണ് തുടങ്ങുന്നത്. 2,960 കേന്ദ്രങ്ങളിലായി 4,19,363 പേർ പരീക്ഷയെഴുതും. പത്തിന് തുടങ്ങുന്ന ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് 2023 കേന്ദ്രങ്ങളാണുള്ളത്. 8,67,006 പേർ പരീക്ഷയെഴുതും. പ്ലസ് വണ്ണിൽ 4,24,978 പേരും പ്ളസ് ടുവിൽ 4,42,028 പേരും. മോഡൽ പരീക്ഷകൾ ഇന്ന് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |