ഐ.എ.എസ്,ഐ.പി.എസ്,ഐ.എഫ്.എസ്,ഐ.ആർ.എസ് തുടങ്ങിയ സർവീസുകളിലേക്കുള്ള റിക്രൂട്ട്മെന്റ് യോഗ്യതാ പരീക്ഷയായ സിവിൽ സർവീസ് എക്സാം 2026ന് (സി.എസ്.ഇ) യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 24 വരെ upsc.gov.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം.933 ഒഴിവുകളാണ് ആകെ ഉള്ളത്.പ്രിലിംസ്, മെയിൻസ്, പേഴ്സണൽ ഇന്റർവ്യൂ എന്നിങ്ങനെ 3 ഘട്ടങ്ങളാണ് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉള്ളത്.പ്രിലിമിനറി പരീക്ഷ മേയ് 24നു നടക്കും.മെയിൻ പരീക്ഷ ഓഗസ്റ്റ് 21ന് ആരംഭിക്കും.ഇന്റർവ്യൂ തീയതി പിന്നീട് പ്രഖ്യാപിക്കും.21നും 32നും ഇടയിൽ പ്രയമുള്ളവർക്ക് അപേക്ഷിക്കാം.സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായ പരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും.ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽനിന്നു നേടിയ ബിരുദമാണ് അപേക്ഷിക്കാൻ വേണ്ട കുറഞ്ഞ യോഗ്യത. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഉപാധികളോടെ അപേക്ഷിക്കാം.ജനറൽ വിഭാഗക്കാർക്ക് പരമാവധി ആറും ഒ.ബി.സി,PwBD വിഭാഗക്കാർക്ക് പരമാവധി ഒമ്പതും തവണയേ സി.എസ്.ഇ പരീക്ഷയ്ക്ക് അപേക്ഷിക്കാനാകൂ.എസ്.സി/എസ്.ടി വിഭാഗക്കാർക്ക് ഈ നിയന്ത്രണം ബാധകമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |