
തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് വൺ പരീക്ഷകൾക്ക് പിന്നാലെ സംസ്ഥാനത്തെ ഹയർസെക്കൻഡറി രണ്ടാം വർഷ പരീക്ഷകൾക്കും യു.പി, ഹൈസ്‌കൂൾ പരീക്ഷകൾക്കും തുടക്കമായി. എട്ട്, ഒൻപത് ക്ലാസുകളിലെയും യു.പി വിഭാഗം ഉൾപ്പെടുന്ന ഹൈസ്‌കൂളുകളിലെ അഞ്ചാം ക്ലാസ് മുതലുമുള്ള കുട്ടികൾ പരീക്ഷയെഴുതാനെത്തി.
അഞ്ചാം ക്ലാസുകാർക്ക് രാവിലെ 10 മുതൽ 12.15 വരെ ഇംഗ്ലീഷ് പരീക്ഷയായിരുന്നു. ആറ് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ പരീക്ഷകൾ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ആരംഭിച്ചത്. ആറാം ക്ലാസിൽ ഭാഷാ വിഷയങ്ങളും ഏഴാം ക്ലാസിൽ ഇംഗ്ലീഷും എട്ടാം ക്ലാസിൽ ഒന്നാം ഭാഷയുമായിരുന്നു പരീക്ഷ. ഒൻപതാം ക്ലാസുകാർക്ക് ഹിന്ദി പരീക്ഷയായിരുന്നു. ഈ വിഭാഗങ്ങളിലെ പരീക്ഷകൾ മാർച്ച് 31 വരെ തുടരും.
ഹൈസ്‌കൂളിനൊപ്പം പ്രവർത്തിക്കുന്ന എൽ.പി സ്കൂളുകളിലെ പരീക്ഷകൾ മാർച്ച് 12ന് ആരംഭിക്കും. ഇൻഡിപെൻഡന്റ് യു.പി സ്കൂളുകളിലെ അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ പരീക്ഷ മാർച്ച് 18 മുതൽ 30 വരെയും, ഇൻഡിപെൻഡന്റ് എൽ.പി സ്കൂളുകളിലെ ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിലെ പരീക്ഷ മാർച്ച് 24 മുതൽ 30 വരെയുംനടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |