തിരുവനന്തപുരം: ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് നടത്തുന്ന ബോയിലർ ഓപ്പറേഷൻ എൻജിനിയേഴ്സ് എഴുത്ത് പരീക്ഷ സെപ്തംബർ 11, 12 തീയതികളിലും പ്രാക്ടിക്കൽ പരീക്ഷ നവംബർ 18, 19, 20 തീയതികളിലും നടക്കും. അപേക്ഷ മേയ് 31നകം ഓൺലൈനായി സമർപ്പിക്കണം. വിവരങ്ങൾക്ക്: www.fabkerala.gov.in.
സൗജന്യ എൻട്രൻസ് പരീക്ഷാപരിശീലനം
തിരുവനന്തപുരം: എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പ്ലസ്ടു വിദ്യാർത്ഥികൾക്കായി ആനാട് മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി സൗജന്യ ഓൺലൈൻ എൻട്രൻസ് പരിശീലനം നടത്തുന്നു. പങ്കെടുക്കുന്നതിനായി https://tinyurl.com/ecmcet സന്ദർശിക്കുക. ഫോൺ: 99460 57222, 98477 56668, 94470 33229
വ്യക്തിഗത അക്കാഡമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിലും കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഒഫ് അലൈഡ് ഹെൽത്ത് സയൻസിലും എം.എസ്സി എം.എൽ.ടി കോഴ്സിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള വിവരങ്ങൾ www.lbscentre.kerala.gov.in ൽ. ഫോൺ: 04712560363, 364.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |