SignIn
Kerala Kaumudi Online
Tuesday, 30 April 2024 6.34 PM IST

എൽ.ഡി ക്ലർക്ക് പരീക്ഷ ജൂലായിൽ, പ്രതീക്ഷ 12,000ലധികം ഒഴിവുകൾ

psc

തിരുവനന്തപുരം; എൽ.ഡി ക്ലർക്ക് തസ്‌തികയിൽ അപേക്ഷിച്ചവരുടെ എണ്ണം ഇക്കുറി താഴ്ന്നെങ്കിലും മത്സരച്ചൂടിന് കുറവില്ല. ജൂലായ് മുതൽ വിവിധ ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷ എഴുതാൻ കഠിനപരിശീലനത്തിലാണ് ഉദ്യോഗാർത്ഥികൾ. 2025 ഓഗസ്റ്റ് ഒന്നിന് നിലവിൽവരുമെന്ന് പ്രതീക്ഷിക്കുന്ന ലിസ്റ്റിൽ നിന്ന് മുൻവർഷത്തെ കണക്കുകൾ അനുസരിച്ച് വിവിധ ജില്ലകളിലായി 12,000ലധികം നിയമനം നടക്കുമെന്നാണ് പ്രതീക്ഷ.

12,95,446 പേരാണ് ഇക്കുറി എൽ.ഡി. ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളത്. 2019 ലെ വിജ്ഞാപനത്തിൽ 17,58,338 അപേക്ഷകൾ ലഭിച്ചിരുന്നു. ഇക്കുറി 4,62,892 ലക്ഷം പേരുടെ കുറവുണ്ടായി.

സിലബസ് നോക്കി പഠിക്കണം

പൊതുവിജ്ഞാനം -50, ആനുകാലിക വിഷയങ്ങൾ- 20, ഗണിതവും മാനസികശേഷി പരിശോധനയും -10, ജനറൽ ഇംഗ്ലീഷ് - 10, പ്രാദേശിക ഭാഷ-10 എന്നിങ്ങനെയാണ് ഓരോ ടോപ്പിക്കിൽ നിന്നുമുള്ള ചോദ്യങ്ങൾ.
എല്ലാ വിഷയത്തിലും അടിസ്ഥാന അറിവുകൾ ആർജ്ജിക്കുകയെന്നതാണ് പ്രധാനം. കണക്ക്/മെന്റൽ എബിലിറ്റി എന്നിവയിൽ മികച്ച തയ്യാറെടുപ്പു നടത്തിയാൽ ഇതിൽ 90 ശതമാനംവരെ മാർക്കുനേടാൻ കഴിയും. പൊതുവിജ്ഞാനത്തിൽ ചിട്ടയായ തയ്യാറെടുപ്പുവേണം. ഇംഗ്ലീഷിന്റെ കാര്യത്തിൽ മുൻചോദ്യപ്പേപ്പറുകൾ പരമാവധി പരിശീലിക്കുന്നത് വലിയ ഗുണംചെയ്യും. ഹൈസ്കൂൾതലത്തിലെ പാഠപുസ്തകങ്ങൾ സൂക്ഷ്മമായി വായിക്കണം. മാതൃകാ ചോദ്യപ്പേപ്പറുകളും പരിശീലിക്കണം.

സിലബസ് .------------------------------------- മാർക്ക്

1 ചരിത്രം --------5
2. ഭൂമിശാസ്ത്രം --------5
3. ധനതത്വ ശാസ്ത്രം--------5
4. ഇന്ത്യൻ ഭരണഘടന -----------------------------------------------------------------------------5
5. കേരളം – ഭരണവും ഭരണസംവിധാനങ്ങളും --------------------------------------------5
6. ജീവശാസ്ത്രവും പൊതുജന ആരോഗ്യവും ------------------------------------------------6
7. ഭൗതിക ശാസ്ത്രം --------------------------------------------------------------------------------------3
8. രസതന്ത്രം ------------------------------------------------------------------------------------------------3
9. കല, കായികം, സാഹിത്യം, സംസ്കാരം -----------------------------------------------------------5
10. കമ്പ്യൂട്ടർ – അടിസ്ഥാന വിവരങ്ങൾ ------------------------------------------------------------3
11. സുപ്രധാന നിയമങ്ങൾ ------------------------------------------------------------------------------5
12 ആനുകാലിക വിഷയങ്ങൾ ------------------------------------------------------------------------20
13 ലഘു ഗണിതവും, മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും.---10
14 ജനറൽ ഇംഗ്ലീഷ് ----------------------------------------------------------------------------------------10
15 പ്രാദേശിക ഭാഷ ---------------------------------------------------------------------------------------10

പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരുന്നത്- 2025 ഓഗസ്റ്റ് 1

ഇപ്പോഴത്തെ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് - 2022 ഓഗസ്റ്റ് 1

നിലവിലെ ലിസ്റ്റ് കാലാവധി അവസാനിക്കുന്നത് - 2025 ജൂലായ് 31

നിലവിൽലെ ലിസ്റ്റിൽ ആകെയുള്ളവർ - 23,518
ഇതുവരെ നിയമന ശുപാർശകൾ അയച്ചത്- 6,296
കഴിഞ്ഞ ലിസ്റ്റിൽ നിന്ന് നടന്ന നിയമനം - 12,069


.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EXAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.