SignIn
Kerala Kaumudi Online
Tuesday, 30 April 2024 5.26 PM IST

നീറ്റ് പി.ജി; വിജയമന്ത്രങ്ങൾ

neet-pg

ജൂൺ 23-നാണ് നീറ്റ് പി.ജി പരീക്ഷ. ഏകദേശം രണ്ടു മാസം സമയം മുന്നിലുണ്ട്. പരീക്ഷയെ എങ്ങനെ വിജയകരമായി മറികടക്കാമെന്ന് നോക്കാം.

* സിലബസ്, മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ, മാതൃക ചോദ്യങ്ങൾ എന്നിവ നിർബന്ധമായും വിലയിരുത്തി ഉത്തരം കണ്ടെത്താൻ ശ്രമിക്കണം.

* പഠന ടൈംടേബിൾ തയ്യാറാക്കാൻ ശ്രമിക്കുക. ഈ സമയം മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലുള്ള ഒബ്ജക്ടീവ് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനുള്ള കഴിവുകൾ നേടാൻ ശ്രമിക്കണം.

* കഴിഞ്ഞ അഞ്ച് വർഷത്തെ നീറ്റ് പി.ജി ചോദ്യങ്ങൾ ശേഖരിച്ചു ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശ്രമിക്കുക. പരമാവധി മോക്ക് ടെസ്റ്റുകൾ ചെയ്യണം.

* ടൈം മാനേജ്‌മെന്റിനായി പരിശീലിക്കുക. സാധാരണ പരീക്ഷ കഴിഞ്ഞ് സമയക്കുറവിനെകുറിച്ച് പരാതി പറയാറുണ്ട്. അത് ആവർത്തിക്കാനിടവരരുത്.

* വിദ്യാർത്ഥികൾക്ക് അവരുടെ അറിവില്ലായ്മയോ അശ്രദ്ധയോ കാരണം പരീക്ഷാ സമയത്ത് തെറ്റുകൾ സംഭവിക്കാറുണ്ട്. പരീക്ഷകൾക്ക് തയ്യാറെടുക്കമ്പോൾ ഒരു പുസ്തകം സൂക്ഷിക്കുന്നതിലൂടെ ഇത് ഒഴിവാക്കാം. പൊതുവായ എല്ലാ തെറ്റുകളും തിരുത്തി തെറ്റ് പുസ്തകത്തിൽ രേഖപ്പെടുത്താൻ ശ്രമിക്കുക. റിവിഷൻ ചെയ്യമ്പോൾ റെഡി റെക്കണറായി ഇത് ഉപയോഗിക്കാം.

* ദിവസേന കുറഞ്ഞത് ആറ് മണിക്കൂർ ഉറങ്ങാൻ ശ്രമിക്കണം. ശീതീകരിച്ചതോ തണുത്തതോ ആയ ഭക്ഷണ വസ്തുക്കളും ശീതളപാനീയങ്ങളും ഒഴിവാക്കണം. വേനൽ കാലമായതിനാൽ വെള്ളം കുടിക്കണം. സസ്യേതര, അധികം എരിവുള്ള ഭക്ഷ്യ വസ്തുക്കൾ ഒഴിവാക്കണം..

* അനാവശ്യ സമ്മർദ്ദങ്ങളും ഉത്കണ്ഠകളും ഒഴിവാക്കാൻ ശ്രമിക്കുക. അനാവശ്യ സമ്മർദ്ദമുണ്ടാക്കാൻ രക്ഷിതാക്കളും ശ്രമിക്കരുത്.

* പരീക്ഷാക്കാലത്തു മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കണം. പഠിക്കമ്പോൾ ഓരോ മണിക്കൂറിനുശേഷം 10 മിനിറ്റ് ബ്രേക്ക് എടുക്കുന്നത് നല്ലതാണ്. ഇടയ്ക്ക് പത്രം വായിക്കാനും ടിവി കാണാനും കുറഞ്ഞ സമയം ചെലവഴിക്കാം. ചിട്ടയോടെയുള്ള പഠനം, പ്ലാനിംഗ്, ദിനചര്യകൾ, ഭക്ഷണക്രമം, ഉറക്കം എന്നിവ മികച്ച വിജയമന്ത്രങ്ങളാണ്. അത്യാവശ്യ ഘട്ടങ്ങൾ അദ്ധ്യാപകരുമായും, സഹപാഠികളുമായും സംശയം പങ്കിടാൻ മറക്കരുത്. ശുഭാപ്തി വിശ്വാസത്തോടെ പരീക്ഷയെഴുതുന്നത് വിജയം സുനിശ്ചിതമാക്കും.

* പഠിക്കുന്ന സമയത്തു പരീക്ഷയുടെ വരും വരായ്കകളെക്കുറിച്ച് ചിന്തിക്കരുത്. ഏകാഗ്രതയോടെ മനസ്സിരുത്തി പഠിക്കണം.

* പരീക്ഷയുടെ മുന്നൊരുക്കങ്ങളിൽ വിദ്യാർത്ഥിയോടൊപ്പം, രക്ഷിതാക്കളും ഏറെ ശ്രദ്ധിക്കേണ്ടതാണ്. ചില രക്ഷിതാക്കളുടെ അകാരണമായ മാനസിക സംഘർഷം വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാറുണ്ട്.
* ടെൻഷൻ ഒഴിവാക്കാൻ ഇടയ്ക്കിടെ വ്യായാമം ചെയ്യുന്നതും പാട്ടു കേൾക്കുന്നതും ടെലിവിഷൻ പ്രോഗ്രാമുകൾ കാണുന്നതും നല്ലതാണ്. ഈ സമയത്ത് മറ്റുള്ള സുഹൃത്തുക്കളോട് സംസാരിക്കുന്നതും നല്ലതാണ്. മറ്റുള്ളവരെ താരതമ്യം ചെയ്തുള്ള പഠനം ഒഴിവാക്കണം.

* പഠിക്കമ്പോൾ ഷോർട് നോട്ട്‌സ് തയ്യാറാക്കിയിട്ടുണ്ടെങ്കിൽ റിവിഷൻ സമയത്ത് കൂടുതൽ ഉപകാരപ്പെടും. പ്രധാനപ്പെട്ട ഭാഗങ്ങൾ ടെക്സ്റ്റ് ബുക്കിൽ മാർക്ക് ചെയ്ത് വയ്ക്കുന്നത് എളുപ്പത്തിൽ പഠിക്കാൻ സഹായിക്കും.

* സന്തോഷത്തോടെ, ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കണം. പോസിറ്റീവ് മനോഭാവത്തോടെ പരീക്ഷയെഴുതുന്നത് വിജയം സുനിശ്ചിതമാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.