തിരുവനന്തപുരം: സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ മുന്നൊരുക്കങ്ങൾ സംസ്ഥാനത്തെ പല സ്കൂളുകളിലും നടക്കുന്നതിനാൽ 4ന് നിശ്ചയിച്ച പ്ളസ് വൺ/ ഒന്നാം വർഷ വൊക്കേഷണൽ മാതൃകാ പരീക്ഷകൾ 8ലേക്ക് മാറ്റിയതായി ഹയർസെക്കൻഡറി പരീക്ഷാ വിഭാഗം സെക്രട്ടറി അറിയിച്ചു. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്കോ, സമയത്തിനോ മാറ്റമില്ല. പരീക്ഷ നടക്കുന്ന ഹയർ സെക്കൻഡറി സ്കൂളുകളിൽ അന്നേ ദിവസം മറ്റു അക്കാഡമിക് പ്രവർത്തനങ്ങൾ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അവയും മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നും അറിയിപ്പിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |