ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തിയാഘോഷത്തിന് ശിവഗിരിയും വർക്കലയും ഒരുങ്ങി. മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രധാന ജംഗ്ഷനുകളിലെല്ലാം പീതവർണ്ണം നിറഞ്ഞു.
ജയന്തിഘോഷയാത്രയിൽ നൂറുകണക്കിന് ഫ്ളോട്ടുകൾ അണിനിരക്കും. വാദ്യമേളങ്ങളും കലാപ്രകടനങ്ങളും ഘോഷയാത്രയുടെ മാറ്റുകൂട്ടും. ഘോഷയാത്ര കടന്നുപോകുന്ന മിക്ക കേന്ദ്രങ്ങളിലും കലാമേളകളുണ്ടാകും. ചതയദിനത്തിൽ വിവിധ സംഘടനകൾ കലാ പരിപാടികൾക്കായി പ്രധാന ജംഗ്ഷനുകൾ ഇതിനോടകം അണിയിച്ചൊരുക്കിയിട്ടുണ്ട്. ഇനിയുള്ള ഓരോ ദിവസങ്ങളിലും ശിവഗിരിയും സമീപ പ്രദേശങ്ങളും ജനനിബിഡമാകും.
ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരിയുടെയും ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരിയുടെയും മാർഗ നിർദ്ദേശങ്ങൾ സ്വീകരിച്ച് വിവിധകമ്മിറ്റികളുടെ നേതൃത്വത്തിലാണ് മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |