SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.02 PM IST

മിനിവാൻ സ്‌കൂട്ടറിലിടിച്ചു, കോളേജിലേയ്ക്ക് പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Increase Font Size Decrease Font Size Print Page
wafa-fathima

കോഴിക്കോട്: മിനിവാൻ സ്‌കൂട്ടറിലിടിച്ച് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോഴിക്കോട് കുന്ദമംഗലത്താണ് സംഭവം. നരിക്കുനി ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശേരി ഏകരൂർ സ്വദേശി വഫ ഫാത്തിമയാണ് (19) മരിച്ചത്. കോഴിക്കോട് പ്രൊവിഡൻസ് വനിതാ കോളേജിലെ ട്രാവൽ ആൻഡ് ടൂറിസം ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ്.

പരീക്ഷ എഴുതുന്നതിനായി കോളേജിലേയ്ക്ക് പോകവേയാണ് അപകടമുണ്ടായത്. കുന്ദമംഗലം ഭാഗത്തേയ്ക്ക് വരികയായിരുന്ന വഫയെ എതിർദിശയിൽ നിന്നുവന്ന മിനിവാൻ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ വഫയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിനിവാൻ അമിതവേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

TAGS: WAFA FATHIMA, KOZHIKODE, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY