തിരുവനന്തപുരം: കൊച്ചി സമ്മേളനത്തിൽ വച്ച് സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ നിന്നൊഴിവായ മുതിർന്ന നേതാവ് ജി. സുധാകരന് പ്രവർത്തനഘടകമായി ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ച് കമ്മിറ്റി അനുവദിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഏത് ഘടകത്തിലാണ് പ്രവർത്തിക്കേണ്ടതെന്ന് ചോദിച്ച് സുധാകരൻ സംസ്ഥാന സെന്ററിന് കത്ത് നൽകിയിരുന്നു. ബ്രാഞ്ച് തലത്തിൽ പ്രവർത്തിക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. ജില്ലാ കമ്മിറ്റി യോഗങ്ങളിലും സുധാകരന് പങ്കെടുക്കാൻ നിർദ്ദേശമുണ്ട്. ഒപ്പം പാർട്ടിയുടെ പ്രധാനപ്പെട്ട പൊതുപരിപാടികളിലും സജീവമാകാനാണ് നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |