മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേക്കാൽ കോടിയോളം രൂപ വിലവരുന്ന 2.6 കിലോഗ്രാം സ്വർണമിശ്രിതം പിടികൂടി. ദുബായിൽ നിന്നും സ്പൈസ് ജെറ്റ് വിമാനത്തിൽ പുലർച്ചെ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചത്. മലപ്പുറം നിലമ്പൂർ സ്വദേശി അബ്ദുൾ ബാസിത്തിൽ നിന്ന് 1475 ഗ്രാമും കോഴിക്കോട് ഉണ്ണിക്കുളം സ്വദേശി ഫാസിനിൽ നിന്ന് 1157 ഗ്രാമും സ്വർണമിശ്രിതം പിടിച്ചു. അബ്ദുൾ ബാസിത്ത് ശരീരത്തിലൊളിപ്പിച്ചും ഫാസിൻ ധരിച്ചിരുന്ന സോക്സിനുള്ളിലുമായാണ് കടത്താൻ ശ്രമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |