തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുശേഷം ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. 400 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 54,520 രൂപയാണ്. ഈ വർഷത്തെ ഏറ്റവും വലിയ നിരക്കാണിത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7,123 രൂപയുമായി. കഴിഞ്ഞ ദിവസത്തെ ഒരു പവൻ സ്വർണത്തിന്റെ വില 54,120 രൂപയായിരുന്നു.
ഏപ്രിൽ മാസത്തിന്റെ ആദ്യത്തോടെയാണ് ഒരു പവൻ സ്വർണത്തിന്റെ വില അരലക്ഷത്തിന് മുകളിൽ കടക്കുന്നത്.ഏപ്രിൽ രണ്ടിനാണ് സ്വർണവിലയിൽ താരതമ്യേന കുറവ് സംഭവിച്ചത്. അന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 50,680 രൂപയായിരുന്നു.ഒരു ഗ്രാം വെളളിയുടെ ഇന്നത്തെ വില 90 രൂപയാണ്. കഴിഞ്ഞ ദിവസവും ഈ നിരക്കായിരുന്നു. ഒരു കിലോഗ്രാം വെളളിയുടെ വില 90,000 രൂപയായി. കഴിഞ്ഞ ദിവസങ്ങളിലെ ഒരു കിലോഗ്രാം വെളളിയുടെ വില 89,000 രൂപയായിരുന്നു.
ഏപ്രിലിലെ സ്വർണനിരക്ക് (22 കാരറ്റ്)
ഏപ്രിൽ 19 ₹54,520
ഏപ്രിൽ 18 ₹54,120
ഏപ്രിൽ 17 ₹54,360
ഏപ്രിൽ 16 ₹54,360
ഏപ്രിൽ 15 ₹53,640
ഏപ്രിൽ 14 ₹53,200
ഏപ്രിൽ 13 ₹53,200
ഏപ്രിൽ 12 ₹53,760
ഏപ്രിൽ 11 ₹52,960
ഏപ്രിൽ 10 ₹52,880
ഏപ്രിൽ 09 ₹52,800
ഏപ്രിൽ 08 ₹52,520
ഏപ്രിൽ 07 ₹52,280
ഏപ്രിൽ 06 ₹52,280
ഏപ്രിൽ 05 ₹ 51,320
ഏപ്രിൽ 04 ₹51,680
ഏപ്രിൽ 03 ₹51,280
ഏപ്രിൽ 02 ₹50,680
ഏപ്രിൽ 01 ₹50,880
മാർച്ച് 15മുതലുളള സ്വർണനിരക്ക് (22 കാരറ്റ്)
മാർച്ച് 25 ₹49,000
മാർച്ച് 24 ₹49,000
മാർച്ച് 23 ₹49,000
മാർച്ച് 22 ₹49,080
മാർച്ച് 21 ₹49,440
മാർച്ച് 20 ₹48640
മാർച്ച് 19 ₹48,640
മാർച്ച് 18 ₹48,280
മാർച്ച് 17 ₹48,480
മാർച്ച് 16 ₹48,480
മാർച്ച് 15 ₹48,480
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |