തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത്കുമാർ, സസ്പെൻഷനിലുള്ള എസ്.പി സുജിത്ത്ദാസ് എന്നിവരുടെ സ്വർണക്കടത്ത് ബന്ധം അന്വേഷിക്കുന്ന വിജിലൻസ്, കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസുകളുടെ വിവരങ്ങൾ ശേഖരിച്ചു. കസ്റ്റംസ്, പൊലീസ് അധികൃതരിൽ നിന്നാണ് വിവരങ്ങൾ തേടിയത്. 5 വർഷത്തിനിടെ പൊലീസ് പിടിച്ചെടുത്തത് 147.78 കിലോ സ്വർണമാണ്. ഇക്കൊല്ലം ആറുമാസം കൊണ്ട് 18.1കിലോയാണ് പിടിച്ചത്. ഭൂരിഭാഗം കേസുകളും കരിപ്പൂരിലാണ്. സ്വർണം തട്ടിയെടുക്കലിലൂടെ എ.ഡി.ജി.പിയും എസ്.പിയും മലപ്പുറത്തെ ഡാൻസാഫ് സംഘവും വൻതോതിൽ സ്വത്തുണ്ടാക്കിയെന്ന അൻവറിന്റെ ആരോപണമാണ് വിജിലൻസ് അന്വേഷിക്കുന്നത്. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എസ്.പി കെ.എൽ.ജോൺകുട്ടിയാണ് അന്വേഷണ സംഘത്തലവൻ. തിങ്കളാഴ്ച മൊഴിയെടുപ്പിന് ഹാജരാവാൻ അൻവറിന് വിജിലൻസ് നോട്ടീസ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |