തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ തൊണ്ണൂറ്റിനാലാമത് മഹാസമാധി ദിനാചരണ പരിപാടികൾ ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തിൽ സെപ്റ്റംബർ 21ന് നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
കൊവിഡ് നിയന്ത്രണങ്ങൾക്ക് അനുസൃതമായി, രാവിലെ 10 മണിക്ക് ഗുരുകുലം അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ടി.എൻ. പ്രതാപൻ എം.പി മുഖ്യപ്രസംഗം നടത്തും വി.കെ. പ്രശാന്ത് എം.എൽ.എ , നഗരസഭാ കൗൺസിലർ ചെമ്പഴന്തി ഉദയൻ എന്നിവർ പ്രസംഗിക്കും. ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ഷൈജു പവിത്രൻ നന്ദിയും പറയും.
രാവിലെ നാലിന് മഹാഗണപതി ഹോമത്തോടെയാണ് സമാധിദിന ചടങ്ങുകൾ ആരംഭിക്കുന്നത്. 5 ന് വിശേഷാൽപൂജകൾ, 11.30ന് വിശേഷാൽ ഗുരുപൂജയും ഉച്ചയ്ക്ക് 3 മണി മുതൽ മഹാസമാധി പൂജയും സമൂഹ പ്രാർത്ഥനയും നടക്കും. സമാധി ദിനത്തിലെ വിശേഷാൽ പൂജകൾ നടത്താനും പങ്കെടുക്കാനും താൽപര്യമുള്ളവർ ഗുരുകുലം ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു. ഫോൺ: 04712595121,8281119121
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |