കൊച്ചി: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ 18-ാം പ്രതി പി.വി.റഫീക്ക്, 31-ാം പ്രതി ലംബു പ്രദീപ് എന്നിവർക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവച്ചു. കഴിഞ്ഞ ദിവസത്തെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ ഇവരുടെ കാര്യം എടുത്തുപറഞ്ഞിരുന്നില്ല. തുടർന്നാണ് വീണ്ടും അപ്പീലുകൾ പരിഗണിച്ച് ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് കൗസർ എടപ്പഗത്തും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തത വരുത്തിയത്.
റഫീക്കിനു ജീവപര്യന്തം കഠിനതടവും പിഴയും ലംബു പ്രദീപിനു മൂന്നു വർഷത്തെ തടവുമാണ് വിചാരണക്കോടതി വിധിച്ചത്. ശിക്ഷ വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിൽ പ്രതികളുടെ ഭാഗം കേൾക്കാൻ 26നു റഫീക്കിനെയും മറ്റ് പ്രതികൾക്കൊപ്പം ഹൈക്കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |