SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.15 PM IST

സാമൂതിരി ദേവസ്വത്തിൽ പരിശോധന നടത്താനുള്ള ഉത്തരവ് റദ്ദാക്കി

Increase Font Size Decrease Font Size Print Page
p

കൊച്ചി: കോഴിക്കോട് സാമൂതിരി ദേവസ്വത്തിന്റെ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിന് പ്രത്യേക ടീം രൂപീകരിക്കാൻ മലബാർ ദേവസ്വം കമ്മിഷണർ ഇൻ ചാർജ് പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ ദേവസ്വം കമ്മിഷണർക്ക് അധികാരമില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ചിന്റെ ഉത്തരവ്. ഹർജിക്കാരെ കേൾക്കാതെയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ഹാജരാകാൻ നിർദ്ദേശിച്ച തീയതിക്ക് മുമ്പേതന്നെ അന്വേഷണത്തിന് ഉത്തരവിട്ടത് സ്വാഭാവികനീതിക്കെതിരാണെന്നും കോടതി വിലയിരുത്തി.
കോഴിക്കോട് സാമൂതിരി രാജയാണ് മലബാർ ദേവസ്വം കമ്മിഷണർ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

TAGS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY