
കൊച്ചി: ഏതെല്ലാം സർവകലാശാലകളിൽ വി.സിമാരുടെ സ്ഥിരം ഒഴിവുണ്ടെന്നും താത്കാലിക വി.സിമാർ തുടരുന്നതിന് കാരണമെന്തെന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലം ഒരാഴ്ചയ്‌ക്കകം നൽകാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദ്ദേശം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് മുൻ അദ്ധ്യാപിക ഡോ. മേരി ജോർജിന്റെ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. ഹർജി 11ന് വീണ്ടും പരിഗണിക്കും.
കാലിക്കറ്റ്, ഡിജിറ്റൽ, സാങ്കേതിക, ആരോഗ്യ സർവകലാശാലകളിൽ മാത്രമാണ് സ്ഥിരം വി.സിമാരുള്ളത്. വി.സി നിയമനങ്ങൾക്കുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നത് സംബന്ധിച്ച് ചാൻസലറും സർക്കാരും തമ്മിലുള്ള തർക്കമാണ് നടപടികൾ അനിശ്ചിതമായി നീളാൻ കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |