SignIn
Kerala Kaumudi Online
Tuesday, 16 June 2026 9.55 AM IST

വിവാഹവാർഷികത്തിന് പിന്നാലെ 'സർപ്രൈസ്' സൂചന നൽകി അഭിഷേക് ബച്ചൻ; കാത്തിരിക്കുന്നത് വലിയ ആഘോഷമെന്ന് നടൻ

abhishek-bachchan

ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും കഴിഞ്ഞ ദിവസമാണ് 19ാം വിവാഹവാർഷികം ആഘോഷിച്ചത്. 2007 ഏപ്രിൽ 20നാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ തന്റെ 20ാം വിവാവാർഷികത്തിനായുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് ഒരഭിമുഖത്തിൽ പങ്കുവച്ചിരിക്കുകയാണ് അഭിഷേക് ബച്ചൻ.

'2000ൽ പുറത്തിറങ്ങിയ രാജ് കൻവാറിന്റെ 'ധായി അക്ഷർ പ്രേം കേ' എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഐശ്വര്യയും ഞാനും ആദ്യമായി കണ്ടുമുട്ടിയത്. തികച്ചും സൗഹൃദപരമായ കൂടിക്കാഴ്‌ചയായിരുന്നു അത്. എന്താണ് കാത്തിരിക്കുന്നതെന്ന് അന്ന് ഒരു സൂചനയും ഉണ്ടായിരുന്നില്ല. ഞങ്ങൾ വളരെ നന്നായി ഒത്തുചേർന്നു. പക്ഷേ അവൾ എന്റെ ആത്മമിത്രമാകുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. 'കുച്ച് നാ കഹോ' എന്ന ചിത്രത്തിനായി വീണ്ടും ഒന്നിച്ചു. പക്ഷേ അപ്പോഴും ഞങ്ങളുടെ ബന്ധം തികച്ചും പ്രൊഫഷണലായിരുന്നു.

'ഗുരു' എന്ന ചിത്രം റിലീസ് ചെയ്ത് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഞങ്ങൾ വിവാഹിതരായത്. ഗുരു സംവിധാനം ചെയ്ത മണിരത്നം ഞങ്ങൾക്ക് രണ്ടുപേർക്കും പ്രിയപ്പെട്ടയാളാണ്. അദ്ദേഹത്തെ ഞങ്ങൾ സുഹൃത്തും ഗോഡ്ഫാദറുമായാണ് കണക്കാക്കുന്നത്. ഇന്ന് ആഷ് എന്റെ മകളുടെ അമ്മ മാത്രമല്ല, എന്റെ ആത്മമിത്രവുമാണ്. ആരാധ്യയിൽ ശരിയായ മൂല്യങ്ങൾ വളർത്തിയതിന് പൂർണ ക്രെഡിറ്റ് അവൾക്കാണ്. ഞങ്ങളുടെ പത്തൊൻപത് വർഷത്തെ ദാമ്പത്യം ഒരു സ്വപ്നമായിരുന്നു. ഞങ്ങളുടെ ഇരുപതാം വാർഷികത്തിന് എനിക്ക് വലിയ പദ്ധതികളുണ്ട്. പക്ഷേ ഇപ്പോൾ ഞാൻ അതിനെക്കുറിച്ച് നിങ്ങളോട് പറയില്ല'- എന്നാണ് അഭിമുഖത്തിൽ അഭിഷേക് പറഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABHISHEK BACHCHAN, AISHWARYA RAI BACHCHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY