
കൊച്ചി: കേരള സർവകലാശാലാ വിദ്യാർത്ഥി യൂണിയനെ അസാധുവാക്കിയ വൈസ് ചാൻസലറുടെ നടപടി ഹൈക്കോടതി തടഞ്ഞു. കാലാവധി തീരുന്ന ഈ മാസം 26 വരെ യൂണിയനു തുടരാമെന്നും നിശ്ചയിച്ച പരിപാടികൾ നടത്താമെന്നും വ്യക്തമാക്കി.
വി.സിയുടെ നടപടിക്കെതിരെ എസ്.എഫ്.ഐ നേതൃത്വത്തിലുള്ള യൂണിയന്റെ ചെയർപേഴ്‌സൺ എസ്. അശ്വിൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
യുവജനോത്സവം നടത്തുക, ഇന്റർ യൂണിവേഴ്‌സിറ്റി കായികമേളയിൽ പങ്കെടുത്തവർക്കു ടി.എ അനുവദിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് എസ്.എഫ്.ഐ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സമരത്തിലായിരുന്നു. സർവകലാശാലയിലേക്ക് നടത്തിയ വിദ്യാർത്ഥി മാർച്ച് അക്രമാസക്തമായതിനെ തുടർന്നാണ് ഈ മാസം 10ന് യൂണിയനെ അസാധുവാക്കി വി.സി ഡോ. മോഹനൻ കുന്നുമ്മൽ ഉത്തരവിറക്കിയത്. വിവിധ കോളേജുകളിലെ യു.യു.സിമാരെ ഉൾപ്പെടുത്തി ജനറൽ കൗൺസിൽ രൂപീകരിക്കുകയും ചെയ്തിരുന്നു. നിലവിൽ വി.സിക്കെതിരെ വിദ്യാർത്ഥികൾ രാപ്പകൽ സമരത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |