SignIn
Kerala Kaumudi Online
Friday, 26 April 2024 2.39 PM IST

സസ്പെൻഷനിലായ ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു

p

തിരുവനന്തപുരം: ആലുവയിൽ പോപ്പുലർ ഫ്രണ്ട് പരിപാടിയിൽ വോളന്റിയർമാർക്ക് പരിശീലനം നൽകിയതിന് സസ്പെൻഷനിലായിരുന്ന എറണാകുളം ജില്ലാ ഫയർ ഓഫീസർ എ.എസ്. ജോഗിയെ സർവീസിൽ തിരിച്ചെടുത്തു. സസ്പെൻഷൻ റദ്ദാക്കണമെന്ന് സംസ്ഥാന അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും ഹൈക്കോടതിയും ഉത്തരവിട്ടതിനെതുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. കഴിഞ്ഞ മാർച്ച് 30ന് ആലുവയിൽ പോപ്പുലർ ഫ്രണ്ടിന്റെ റെസ്ക്യൂ ആൻഡ് റിലീഫ് സംഘടനയുടെ സംസ്ഥാനതല പരിപാടിയിലാണ് പൊതുവേദിയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പോപ്പുലർഫ്രണ്ട് പ്രവർത്തകർക്ക് അപകടത്തിൽപെട്ടയാളെ രക്ഷിക്കുന്ന രീതികൾ, അതിനായി ഉപകരണങ്ങൾ ഉപയോഗിക്കുന്ന വിധം തുടങ്ങിയവയിൽ പരിശീലനം നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.