കൊച്ചി: ദേശീയ ഫെഡറേഷനിൽ അഫിലിയേഷനുള്ള സൈക്കിൾ പോളോ അസോസിയേഷൻ ഒഫ് കേരളക്ക് പകരം കേരള സൈക്കിൾ പോളോ അസോസിയേഷന് അംഗീകാരം നൽകിയതിനെതിരായ ഹർജിയിൽ ഹൈക്കോടതി കേരള സ്പോർട്സ് കൗൺസിൽ ഉൾപ്പെടെ എതിർകക്ഷികളുടെ വിശദീകരണം തേടി. കേരളാ സ്പോർട്സ് ആക്ടിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി സൈക്കിൾ പോളോ ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ അംഗീകാരമില്ലാത്ത അസോസിയേഷനാണ് അംഗീകാരം നൽകിയതെന്നും ദേശീയ ഫെഡറേഷൻ നടത്തുന്ന മത്സരങ്ങളിലും ദേശീയ മത്സരങ്ങളിലും പങ്കെടുക്കാൻ തങ്ങൾക്ക് കഴിയുന്നില്ലെന്നും അസോസിയേഷൻ ഒഫ് കേരള നൽകിയ ഹർജിയാണ് ജസ്റ്റിസ് വി.ജി അരുൺ പരിഗണിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |