കൊച്ചി: ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന 6 ക്രിസ്ത്യൻ പള്ളികൾ ജില്ലാ കളക്ടർമാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എറണാകുളത്തെ പോത്താനിക്കാട് പുളിന്താനം സെന്റ് ജോൺസ്, മഴുവന്നൂർ സെന്റ് തോമസ്, ഓടക്കാലി സെന്റ് മേരീസ്, പാലക്കാട്ടെ മംഗലംഡാം സെന്റ് മേരീസ്, ചെറുകുന്നം സെന്റ് തോമസ്, എറിക്കിൻചിറ സെന്റ് മേരീസ് പള്ളികൾ ഏറ്റെടുക്കാനാണ് ജസ്റ്റിസ് വി.ജി. അരുൺ നിർദ്ദേശം നൽകിയത്. നടപടികൾക്ക് ജില്ലാ പൊലീസ് മേധാവിമാർ മതിയായ സുരക്ഷയും സംരക്ഷണവും ഒരുക്കണമെന്നും നിർദ്ദേശിച്ചു.
യാക്കോബായ പക്ഷത്തിന്റെ കൈവശമുള്ള പള്ളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് പാലിക്കാത്തതിലുള്ള കോടതിയലക്ഷ്യ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. കോടതിയലക്ഷ്യ ഹർജിയിൽ എറണാകുളം, പാലക്കാട് കളക്ടർമാരെ സ്വമേധയാ കക്ഷിചേർത്തു. അടുത്തതവണ കേസ് പരിഗണിക്കുമ്പോൾ കളക്ടർമാർ നടപടി റിപ്പോർട്ട് സമർപ്പിക്കണം. കോടതി നിർദ്ദേശങ്ങൾ ബന്ധപ്പെട്ട കക്ഷികൾ അവഗണിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. യാക്കോബായ പക്ഷത്തിന്റെ പ്രതിരോധത്തെ തുടർന്ന് പള്ളികൾ ഏറ്റെടുക്കാനുള്ള നീക്കത്തിൽനിന്ന് അധികൃതർ പലവട്ടം പിന്മാറിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |