SignIn
Kerala Kaumudi Online
Sunday, 01 March 2026 2.51 AM IST

കനത്ത മഴ; ട്രാക്കുകളിൽ വെള്ളം കയറി, തിരുവനന്തപുരം വഴി കടന്നുപോകുന്ന ട്രെയിനുകൾ വെെകും

Increase Font Size Decrease Font Size Print Page
train

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ട്രാക്കുകളിൽ വെള്ളം കയറി. സ്റ്റേഷനിലെ ഒന്നും രണ്ടും ട്രാക്കുകളിൽ ഇപ്പോഴും വെള്ളക്കെട്ട് നിലനിൽക്കുന്നുണ്ടെന്നാണ് വിവരം. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടാനുള്ള ട്രെയിനുകളും തിരുവനന്തപുരം സെൻട്രൽ വഴി കടന്നുപോകുന്ന ട്രെയിനുകളും അൽപം വെെകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. മലബാർ എക്‌സ്‌പ്രസ് 28 മിനിട്ട് വെെകിയാണ് സർവീസ് നടത്തുന്നത്. ചെന്നെെ എക്സ്പ്രസ് പുറപ്പെടാൻ വെെകും. പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുകയാണ്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. നേരിയ മഴയ്‌ക്കുള്ള സാദ്ധ്യതയാണുള്ളത്. വരുന്ന അഞ്ച് ദിവസങ്ങളിലെ സ്ഥിതി പരിശോധിച്ചാൽ മാർച്ച് രണ്ടിന് മിക്ക ജില്ലകളിലും മഴ കുറവായിരിക്കും. മറ്റ് ദിവസങ്ങളിൽ നേരിയ മഴയുണ്ടാകും. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാദ്ധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ KSEB – യുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക.

TAGS: RAIN, RAILWAY, FLOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.