കൊച്ചി: കേൾവിക്ക് തകരാറുള്ളവരെ, 'കേൾവിക്ക് ബുദ്ധിമുട്ട് നേരിടുന്നവർ" എന്നേ വിശേഷിപ്പിക്കാവൂ എന്ന് ഹൈക്കോടതി. ബധിരനും മൂകനും എന്നതടക്കം മറ്റ് വിശേഷണങ്ങളൊക്കെ തെറ്റാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിരീക്ഷിച്ചു. ബധിരയും മൂകയുമാണ് എതിർകക്ഷി എന്ന ഹർജിയിലെ വിശേഷണം തിരുത്തിയാണ് ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.
കേൾവിത്തകരാറുള്ള എതിർക്ഷിയായ യുവതി ഭർതൃവീട്ടുകാരിൽ നിന്ന് സ്വർണവും മറ്റും തിരികെ ആവശ്യപ്പെട്ട് ചവറ കുടുംബക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിൽ ഹർജിക്കാരിയുടെ ആവശ്യം കണക്കിലെടുത്ത് കേസ് നടത്തിപ്പിനായി സഹായിയെ നിയോഗിച്ചു. ഇത് നടപടിക്രമം പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് അടക്കമുള്ളവർ നൽകിയ ഉപഹർജി കുടുംബക്കോടതി തള്ളി. ഇതിനെതിരെ നൽകിയ അപ്പീലാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്.
ഹർജിയിൽ ഉന്നയിച്ച വിഷയത്തിൽ സഹായിയെ നിയമിച്ച കുടുംബക്കോടതി നടപടി റദ്ദാക്കിയ കോടതി, വിഷയം വീണ്ടും പരിഗണിച്ച് നിയമപരമായ നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |