
കൊച്ചി: മാർച്ച് 14ന് നിശ്ചയിച്ചിരുന്ന എസ്.എൻ.ഡി.പി യോഗം വാർഷിക പൊതുയോഗ, ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പിൻവലിക്കുന്നതായി റിട്ടേണിംഗ് ഓഫീസർ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചു.
തിരഞ്ഞെടുപ്പു സംബന്ധിച്ച സ്റ്റാറ്റസ്കോ നിലനിറുത്തണമെന്നും അന്തിമ വിധി വരെ നാമനിർദ്ദേശ പത്രിക സ്വീകരിക്കരുതെന്നുമുള്ള കൊല്ലം മുൻസിഫ് കോടതി ഉത്തരവിനെതിരെ റിട്ടേണിംഗ് ഓഫീസറായ മില്ലു ദണ്ഡപാണിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെ രാവിലെ കേസ് പരിഗണിക്കവേ സിംഗിൾ ജഡ്ജി ജസ്റ്റിസ് ടി.ആർ. രവി പിന്മാറി.
എതിർ കക്ഷികളുടെ അഭിഭാഷകരിൽ ഒരാൾ ബന്ധുവായതായിരുന്നു കാരണം. ഉച്ചയ്ക്ക് ശേഷം ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് കേസ് വിളിച്ചപ്പോഴാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പിൻവലിക്കുന്നതായി റിട്ടേണിംഗ് ഓഫീസറുടെ അഭിഭാഷകൻ അറിയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |