നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയിന്റ് എൻട്രൻസ് പരീക്ഷയ്ക്ക് (NCHM JEE) നാഷണൽ ടെസ്റ്റിംഗ് ഏജൻസി (N T A) അപേക്ഷ ക്ഷണിച്ചു. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി (NCHM & CT) അഫിലിയേഷനുള്ള ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ബി.എസ്സി (ഹോസ്പിറ്രാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ) കോഴ്സിലേക്കാണ് പ്രവേശനം.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 31.03.2024. മേയ് പതിനൊന്നിനാണ് എൻട്രൻസ് പരീക്ഷ. അപേക്ഷിക്കാൻ വേണ്ട യോഗ്യത, കോഴ്സ് ഫീ, പരീക്ഷാ സെന്റർ തുടങ്ങിയ വിശദ വിവരങ്ങൾക്ക് https://exams.nta.ac.in/NCHM/.
N I R D P R ൽ പി.ജി ഡിപ്ലോമ
ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ ഡെവലപ്മെന്റ് & പഞ്ചായത്തീരാജിൽ (N I R D P R) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ഗ്രാമവികസന പ്രൊഫഷണലുകളെ പരിശീലിപ്പിക്കുന്നതിനായി
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപമാണ് N I R D P R.
പി.ജി ഡിപ്ലോമ ഇൻ റൂറൽ ഡെവലപ്മെന്റ് മാനേജ്മെന്റ് (പി.ജി.ഡി.ആർ.ഡി.എം- ഒരു വർഷ കോഴ്സ്), പി.ജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് റൂറൽ മാനേജ്മെന്റ് (പി.ജി.ഡി.എം.ആർ.എം- രണ്ടു വർഷ കോഴ്സ്) എന്നിങ്ങനെ രണ്ട് ഡിസിപ്ലിനുകളിലേക്കാണ് പ്രവേശനം.
50% മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത. റൂറൽ മാനേജ്മെന്റ് പ്രോഗ്രാമിന് അപേക്ഷിക്കുന്നവരെ CAT/ MAT/ XAT/ CMAT/ ATMA/ GMAT എന്നിവയിലൊന്നിലെ സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും പരിഗണിക്കുക. കൂടാതെ ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയും ഉണ്ടാകും.
2,20,500 രൂപയാണ് പ്രതിവർഷ കോഴ്സ് ഫീസ്. 1,10,000 രൂപ ഹോസ്റ്റൽ ഫീസ്. അർഹരായ വിദ്യാർത്ഥികൾക്ക് N.I.R.D.P.R സ്കോളർഷിപ് ലഭിക്കും.
അവസാന തീയതി: 21.04.2024. വിശദ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും www.nirdpr.org.in കാണുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |