തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുളളിൽ വച്ച് പ്രതിഷേധിച്ചവരെ വിമാന ജീവനക്കാർ (ക്യാബിൻ ക്രൂ) ശാന്തരാക്കാൻ നോക്കിയെന്ന് ഇൻഡിഗോ എയർലൈൻസ്. സംഭവവുമായി ബന്ധപ്പെട്ട് ഇൻഡിഗോ എയർലൈൻസ് തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പ്രാഥമിക റിപ്പോർട്ട് ഇൻഡിഗോ ഡി.ജി.സി.എയ്ക്ക് കൈമാറി. പ്രതിഷേധിച്ചവരെ രാഷ്ട്രീയനേതാവ് ഇ.പി.ജയരാജൻ പിടിച്ചുതള്ളിയെന്നും റിപ്പോർട്ടിലുണ്ട്. ജയരാജന് യാത്രാനിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഏവിയേഷൻ അതോറിട്ടിക്ക് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇൻഡിഗോയുടെ റിപ്പോർട്ടിൽ ജയരാജനെതിരെ പരാമർശം വന്നിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |