മൂന്നാം സെമസ്റ്റർ എം.എഡ് (2022 അഡ്മിഷൻ റഗുലർ 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി - ദ്വിവത്സര കോഴ്സ്) പരീക്ഷകൾക്ക് 22 വരെയും ഫൈനോടു കൂടി 23നും സൂപ്പർഫൈനോടെ ജനുവരി 24വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.വോക് അഗ്രോ ഫുഡ് പ്രോസസിംഗ്(2022 അഡ്മിഷൻ റഗുലർ 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018,2019,2020,2021 അഡ്മിഷനുകൾ റീഅപ്പിയറൻസ് - ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ നാളെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ നടക്കും.
അഞ്ചാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ഓഡിയോഗ്രഫി ആൻഡ് ഡിജിറ്റൽ എഡിറ്റിംഗ്(2021 അഡ്മിഷൻ റഗുലർ 2017,2018,2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നാളെ ആരംഭിക്കും.
മൂന്നാം സെമസ്റ്റർ എം.എസ് സി ജിയോളജി (സി.എസ്.എസ് - 2022 അഡ്മിഷൻ റഗുലർ 2019,2020,2021 അഡ്മിഷനുകൾസപ്ലിമെന്ററി - നവംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ 18 മുതൽ നടക്കും.
'ലളിതം മലയാളം' സർട്ടിഫിക്കറ്റ് കോഴ്സ്
തിരുവനന്തപുരം: പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷനിൽ 'ലളിതം മലയാളം' സർട്ടിഫിക്കറ്റ് കോഴ്സ്, മലയാളം ഡിപ്ലോമ കോഴ്സ് എന്നിവയുടെ പുതിയ ബാച്ചുകൾ 21ന് ആരംഭിക്കും. മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും അറിയാത്തവർക്കുള്ളതാണ് സർട്ടിഫിക്കറ്റ് കോഴ്സ്. സർട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞവർക്കുള്ള ഭാഷാസാഹിത്യപഠന കോഴ്സാണ് ഡിപ്ലോമ കോഴ്സ്. ദൈർഘ്യം ആറു മാസം. ക്ളാസ് ഞായറാഴ്ചകളിൽ മാത്രം. ഫോൺ: 0471 2330338; 99950 08104, 97780 80181.
കർഷകത്തൊഴിലാളി ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം
തിരുവനന്തപുരം: കേരള കർഷകത്തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ 24 മാസത്തിൽ കൂടുതൽ വീഴ്ചവരുത്തി അംഗത്വം നഷ്ടപ്പെട്ടവർക്ക് അംശദായകുടിശിക പിഴസഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിനുള്ള അവസരം 31വരെ നീട്ടി. കുടിശികവരുത്തിയ ഓരോവർഷത്തിനും 10 രൂപ നിരക്കിൽ പിഴ ഈടാക്കും. 60 വയസ് പൂർത്തിയാക്കിയവർക്ക് അവസരമില്ല. അംഗങ്ങൾ ആധാർകാർഡിന്റെ പകർപ്പ് നിർബന്ധമായും നൽകണം. ഫോൺ: 9746822396, 7025491386, 0474 2766843, 2950183.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |