SignIn
Kerala Kaumudi Online
Thursday, 19 February 2026 2.42 AM IST

സിവിൽ സർവീസ് ഫീ റീ ഇംബേഴ്സ്‌മെന്റ് സ്‌കോളർഷിപ്പ്

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം:സർക്കാർ/യൂണിവേഴ്സിറ്റി സ്ഥാപനങ്ങളിൽ നിന്നും സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനത്തിന് ചെലവാകുന്ന കോഴ്സ് ഫീസ് (ഒരു വിദ്യാർത്ഥിയ്ക്ക് പരമാവധി 20,000 രൂപ വീതവും),​ഹോസ്റ്റൽ ഫീസ് (ഒരു വിദ്യാർത്ഥിയ്ക്ക് പരമാവധി 10,000 രൂപ വീതവും) ഇനത്തിൽ ചെലവാകുന്ന തുക തിരികെ നൽകുന്ന പദ്ധതിക്ക് അപേക്ഷകൾ ക്ഷണിച്ചു.​അപേക്ഷകർ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി,​ഇൻസ്റ്റിറ്ര്യൂട്ട് ഓഫ് കരിയർ റിസർച്ച് പൊന്നാനി,​യൂണിവേഴ്സിറ്റികൾ നടത്തുന്ന പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് (മുസ്ലീം,​ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും),​സിഖ്,​ബുദ്ധ,​ജൈന,​പാഴ്സി) ജനസംഖ്യാനുപാതികമായാണ് ആനൂകൂല്യം ലഭിക്കുക.

വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനം നേരിട്ടു നടത്തുന്ന ഹോസ്റ്റലുകളിലും,​സ്ഥാപന മേധാവി അംഗീകരിച്ചിട്ടുളള സ്വകാര്യ ഹോസ്റ്റലുകളിൽ നിന്ന് പഠിക്കുന്നവർക്കും ഹോസ്റ്റൽ സ്‌റ്റൈപ്പന്റിന് അപേക്ഷിക്കാം.അത്തരം സ്ഥാപനങ്ങളിൽ ഫീസ് ഒടുക്കിയതിന്റെ അസ്സൽ രസീതിൽ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവിയുടെ മേലൊപ്പ് പതിപ്പിക്കേണ്ടതാണ്.കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്.ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായാണ് സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്നത്.അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്.ബി.പി.എൽ വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക് മുൻഗണന.

അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേർഷ്യൽ ബാങ്കിൽ നിന്നും സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.www.minoritywelfare.kerala.gov.inൽ സ്‌കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ അപ്‌ലോഡ് ചെയ്ത് പ്രിന്റൗട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളിൽ സ്ഥാപനമേധാവിയ്ക്ക് സമർപ്പിക്കണം.അവസാന തീയതി ജനുവരി 9.കൂടുതൽ വിവരങ്ങൾക്ക്: 0471 2300523, 0471 2300524, 04712302090.

TAGS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY