SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.35 PM IST

കേരള കലാമണ്ഡലത്തെ സമ്പൂർണ സർവകലാശാലയാക്കും: സജി ചെറിയാൻ

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം: കല്പിത സർവകലാശാലയായ കേരള കലാമണ്ഡലത്തെ സമ്പൂർണ സർവകലാശാലയാക്കാനുള്ള നിയമ നിർമ്മാണം അന്തിമഘട്ടത്തിലെന്ന് മന്ത്രി സജി ചെറിയാൻ. ഓർഡിനൻസിലൂടെയാണെങ്കിലും പ്രാവർത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ 2023-24 വർഷങ്ങളിലെ കലാപുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു. ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ 2023ലെ കഥകളി പുരസ്‌കാരം കുറൂർ വാസുദേവൻ നമ്പൂതിരി,കലാമണ്ഡലം ശങ്കര വാരിയർ എന്നിവരും പല്ലാവൂർ അപ്പു മാരാർ പുരസ്‌കാരം മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും കേരളീയ നൃത്തനാട്യ പുരസ്‌കാരം കലാമണ്ഡലം ഗിരിജാദേവിയും, 2024ലെ കഥകളി പുരസ്‌കാരം കലാനിലയം ഉണ്ണിക്കൃഷ്ണൻ, കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ എന്നിവരും പല്ലാവൂർ അപ്പു മാരാർ പുരസ്‌കാരം ചോറ്റാനിക്കര വിജയൻ മാരാർ, കേരളീയ നൃത്തനാട്യ പുരസ്‌കാരം വിനീത നെടുങ്ങാടി എന്നിവരും ഏറ്റുവാങ്ങി. കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫ.ബി അനന്തകൃഷ്ണൻ,രജിസ്ട്രാർ ഡോ.പി രാജേഷ്‌കുമാർ തുടങ്ങിയവരും സംസാരിച്ചു. പദ്മശ്രീ ലഭിച്ച കലാമണ്ഡലം വിമലാമേനോനെ ആദരിച്ചു.

TAGS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY