
ആറാം സെമസ്റ്റർ, എട്ടാം സെമസ്റ്റർ ബി.ആർക്ക് സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ട്, മൂന്ന്, അഞ്ച്, ആറ്, ഏഴ് സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് ജൂൺ പരീക്ഷാഫലം പ്രസിദ്ധികരിച്ചു.
രണ്ടാം സെമസ്റ്റർ എം.എസ്സി മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 11, 12, 17, 18 തീയതികളിൽ നടത്തും.
രണ്ടാം സെമസ്റ്റർ എം.എ മ്യൂസിക് (മൃദംഗം) പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ ഒന്നു മുതൽ നാല് വരെ നടത്തും.
രണ്ടാം സെമസ്റ്റർ എംഎസ്സി ഹോം സയൻസ് കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷ 11 മുതൽ 25 വരെ നടത്തും.
വിദൂര വിദ്യാഭ്യാസ ബി.എൽ.ഐ.എസ്സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല പരീക്ഷയ്ക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റർ ബി.പി.ഇ.എഡ് (2024 അഡ്മിഷൻ റഗുലർ, 2022, 2023 അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷകൾ 26 മുതൽ നടക്കും. 12 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ മ്യൂസിക് വീണ, കഥകളി സംഗീതം (പുതിയ സ്കീം 2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017, 2018 അഡ്മിഷനുകൾ മേഴ്സി ചാൻസ്) പ്രാക്ടിക്കൽ പരീക്ഷകൾ 11 മുതൽ 13 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.
കണ്ണൂർ സർവകലാശാല പരീക്ഷാ വിജ്ഞാപനം
ജനുവരി 7ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബിരുദം (റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ) നവംബർ 2025 പരീക്ഷകൾക്ക് നവംബർ 18 മുതൽ 25 വരെ പിഴയില്ലാതെയും 27 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
ഹാൾ ടിക്കറ്റ്
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഒക്ടോബർ 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകളും നോമിനൽ റോളുകളും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി (റഗുലർ/ സപ്ലിമെന്ററി) മേയ് 2025 പരീക്ഷാഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസിന്റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ നവംബർ 20 വൈകിട്ട് 5 മണിവരെ സ്വീകരിക്കും.
ഓർമിക്കാൻ...
CAT 2025:-
CAT 2025 പരീക്ഷയുടെ സിറ്റി സെന്റർ (സ്ലോട്ട്), പരീക്ഷാ തീയതി, പരീക്ഷാ സെഷൻ എന്നിവ ഐ.ഐ.എം കോഴിക്കോട് പ്രസിദ്ധീകരിച്ചു. CAT ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് സ്ളോട്ട് പരിശോധിക്കാം. അഡ്മിറ്റ് കാർഡ് പിന്നീട് പ്രസിദ്ധീകരിക്കും. വെബ്സൈറ്റ്: iimcat.ac.in
നീറ്റ് ഫലം സമർപ്പിക്കാം:
ആയുർവേദ,ഹോമിയോപ്പതി,സിദ്ധ,യുനാനി കോഴ്സുകളിൽ പ്രവേശനം നടക്കാത്ത സീറ്റുകളിൽ പ്രവേശനത്തിന് നീറ്റ് (യു.ജി) - 2025 ഫലം പ്രവേശന പരീക്ഷാ കമ്മിഷണർക്ക് 9 വരെ സമർപ്പിക്കാം.വെബ്സൈറ്റ്:www.cee.kerala.gov.in.
എൽ എൽ.എം:
ഓപ്ഷൻ
എൽ എൽ.എം അഡ്മിഷന് www.cee.kerala.gov.inലൂടെ17വരെ ഓപ്ഷൻ നൽകാം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.04712332120, 04712338487,04712525300.
ആയുർവേദ, ഹോമിയോ പ്രവേശനം
ആയുർവേദ,ഹോമിയോ,സിദ്ധ,യുനാനി,മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുളള സീറ്റുകളിലേക്ക് സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിനായി 10ന് ഉച്ചയ്ക്ക് 12.30വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.വിജ്ഞാപനം www.cee.kerala.gov.inൽ.ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487
പി.ജി മെഡിക്കൽ:ഓപ്ഷൻ രജിസ്ട്രേഷൻ
തിരുവനന്തപുരം:പി.ജി മെഡിക്കൽ കോഴ്സുകളിൽ ഒന്നാം അലോട്ട്മെന്റിന് www.cee.kerala.gov.inൽ 12ന് വൈകിട്ട് 5വരെ ഓപ്ഷൻ നൽകാം.അലോട്ട്മെന്റ് 15ന് പ്രസിദ്ധീകരിക്കും.വിവരങ്ങൾ വെബ്സൈറ്റിൽ.ഹെൽപ്പ് ലൈൻ- 0471-2332120, 2338487
പി.ജി ഹോമിയോ പ്രവേശനം
പി.ജി ഹോമിയോ മൂന്നാംഘട്ട അലോട്ട്മെന്റിന് www.cee.kerala.gov.in ൽ 10ന് വൈകിട്ട് നാലിനകം ഓപ്ഷൻ നൽകാം. ഹെൽപ്പ് ലൈൻ : 0471 2332120, 2338487.
ഡി.എൻ.ബി പ്രവേശനം
ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) ഒന്നാം ഘട്ട അലോട്ട്മെന്റിനായി www.cee.kerala.gov.in ൽ 12വരെ ഓപ്ഷൻ നൽകാം. വിജ്ഞാപനം വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 –2332120, 2338487
വിദ്യാസമുന്നതി സ്കോളർഷിപ്പ്
സംസ്ഥാന മുന്നാക്ക ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കി വരുന്ന വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് പദ്ധതി , കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതി എന്നിവയിലേക്ക് 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.kswcfc.org
സി-മാറ്റ് പരിശീലനം
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) എം.ബി.എ പ്രവേശന പരീക്ഷയായ സി-മാറ്റ് പരീക്ഷയ്ക്ക് സൗജന്യ ഓൺലൈൻ പരിശീലനം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 വിദ്യാർത്ഥികൾക്കാണ് അവസരം. രജിസ്റ്റർ ചെയ്യാനുളള ലിങ്ക്: https://forms.gle/hE631kJiKJt9JdQ9A വിവരങ്ങൾക്ക്: 8548618290/ 9496366741.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |