SignIn
Kerala Kaumudi Online
Saturday, 09 November 2024 3.25 AM IST

ആരോപണവിധേയരെ മാറ്റിനിറുത്തണം:ഐ.എൻ.ടി.യു.സി

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം:കെ.എസ്.ഇ.ബിയിൽ അനധികൃതമായി പെൻഷൻ തടഞ്ഞെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്നവരെ ജോലിയിൽ നിന്ന് മാറ്റിനിറുത്തണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സിബിക്കുട്ടി ഫ്രാൻസിസ് ആവശ്യപ്പെട്ടു.2015ൽ സർവ്വീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്റെ പെൻഷനാണ് തടഞ്ഞുവച്ചത്.ഇതിനെതിരെ ഹൈക്കോടതി ഇടപെടലുണ്ടായ സാഹചര്യത്തിലാണ് ഉത്തരവാദികൾക്കെതിരെ അന്വേഷണം നടക്കുന്നത്. എന്നാൽ അന്വേഷണം നടക്കുമ്പോഴും ആരോപണവിധേയരായ ചീഫ് എൻജിനിയർ ഉൾപ്പെടെയുള്ളവർ ജോലി ചെയ്യുകയാണ്.ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പരാതിക്കാർക്ക് നീതിനിഷേധിക്കാനിടയാക്കുമെന്നും സിബിക്കുട്ടി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: INTUC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.