SignIn
Kerala Kaumudi Online
Thursday, 19 September 2024 12.52 PM IST

ജലീലിനെതിരായ ഹർജി : ഡൽഹി കോടതി റിപ്പോർട്ട് തേടി

Increase Font Size Decrease Font Size Print Page

jaleel

ന്യൂഡൽഹി: കാശ്മീരുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ കെ.ടി.ജലീൽ എം.എൽ.എക്കെതിരായ പരാതിയിൽ ചൊവ്വാഴ്ചയ്ക്കകം നടപടി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി തിലക് മാർഗ് പൊലീസ് സ്റ്റേഷനിലെ എസ് എച്ച്.ഒയോട് റോസ് അവന്യു കോടതി അഡി. മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഹർജീത് സിംഗ് ജസ്പാൽ നിർദ്ദേശിച്ചു. അഭിഭാഷകനായ ജി.എസ് മണി നൽകിയ ഹർജിയിലാണ് നടപടി. സ്റ്റേഷനിൽ നൽകിയ പരാതിയുടെ പകർപ്പ് ഡൽഹി പൊലീസ് കമ്മിഷണർക്ക് കൈമാറിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് കാട്ടിയാണ് കോടതിയെ സമീപിച്ചത്. അതേസമയം,​ ജലീലിനെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ സബ് ഇൻസ്പെക്ടർ രാഹുൽ രവിയെ നിയോഗിച്ചെന്ന് ജി.എസ് മണിയെ ഡൽഹി പൊലീസ് അറിയിച്ചു. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തി കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: JALEEL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.