ന്യൂഡൽഹി: ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ 2025) സെഷൻ- 2 പേപ്പർ ഒന്നിന്റെ (ബി.ഇ/ ബി.ടെക്) ഫലം ഇന്ന് പ്രസിദ്ധീകരിക്കും. വെബ്സൈറ്റ്: jeemain.nta.nic.in.
ബി.ജെ.പിയുടേത് രാഷ്ട്രീയ
പ്രതികാരം: ചെന്നിത്തല
തിരുവനന്തപുരം: സോണിയ ഗാന്ധിക്കും രാഹുൽഗാന്ധിക്കുമെതിരെ ഇ.ഡി സമർപ്പിച്ച കുറ്റപത്രം ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതികാര അജണ്ടയുടെ ഭാഗമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എതിരാളികളെ ഇ.ഡിയും സി.ബി.ഐയും അടക്കമുള്ള ഏജൻസികളെ ഉപയോഗിച്ച് അടിച്ചമർത്താനും വേട്ടയാടാനുമാണ് ശ്രമം.
നാഷണൽ ഹെറാൾഡ് കേസ് കെട്ടിച്ചമച്ചതാണെന്ന് എല്ലാവർക്കുമറിയാം. ബി.ജെ.പിയുടെ ഇത്തരം നടപടികളെ കോടതിയിൽ നേരിടും. ജനങ്ങളുടെ കോടതിയിലും അതിനെ നേരിടുമെന്ന് ചെന്നിത്തല പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്
തിരുവനന്തപുരം: അസാപ് കേരളയിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ സിവിൽ എൻജിനിയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. 22 ന് വൈകിട്ട് 5 നകം അപേക്ഷിക്കണം. അപേക്ഷ ഫീസ് 500 രൂപ. വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://connect.asapkerala.gov.in/jobs .
ഒറ്റത്തവണ തീർപ്പാക്കൽ
കാലാവധി നീട്ടി
തിരുവനന്തപുരം: സെറ്റിൽമെന്റ് സ്കീം,ഒറ്റത്തവണ തീർപ്പാക്കൽ എന്നിവയുടെ കാലാവധി 2025 ഡിസംബർ 31 വരെ ദീർഘിപ്പിച്ച് സർക്കാർ. 1986 മുതൽ 2017 മാർച്ച് വരെയും 2017 ഏപ്രിൽ ഒന്ന് മുതൽ 2023 മാർച്ച് 31 വരെയും ആധാരങ്ങളിൽ വിലകുറച്ച് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട് ചെയ്ത അണ്ടർവാല്യുവേഷൻ കേസുകളിലാണിത്. നേരത്തെ നിശ്ചയിച്ചിരുന്ന കാലാവധി കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ചിരുന്നു. മേൽ പറഞ്ഞ കാലയളവുകളിൽ രജിസ്റ്റർ ചെയ്തതും അണ്ടർവാല്യുവേഷൻ നടപടികൾക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളതുമായ കേസുകൾക്ക് പദ്ധതികളുടെ ആനുകൂല്യം ലഭിക്കുമെന്ന് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ അറിയിച്ചു.
പത്മ പുരസ്കാരങ്ങൾക്ക്
മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും
തിരുവനന്തപുരം:2026ലെ പത്മ പുരസ്കാരങ്ങൾക്ക് ശുപാർശ ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കാൻ മന്ത്രി സജി ചെറിയാൻ കൺവീനറായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും.മന്ത്രിമാരായ കെ.രാജൻ,കെ.കൃഷണൻകുട്ടി,എ.കെ.ശശീന്ദ്രൻ,കെ.ബി.ഗണേഷ് കുമാർ,റോഷി അഗസ്റ്റിൻ,രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ അംഗങ്ങളും ചീഫ് സെക്രട്ടറി സെക്രട്ടറിയുമാകും.
ജർമ്മനിയിൽ സൗജന്യ ഉന്നത വിദ്യാഭ്യാസം
തിരുവനന്തപുരം:ജർമ്മനി ആസ്ഥാനമായുള്ള യൂറോസ്മാർട്ട് അക്കാഡമിയും ഇ.യു ഹയർ എജ്യൂക്കേഷൻ കൺസൾട്ടൻസിയും സംയുക്തമായി,ജർമ്മൻ സ്വദേശികളായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് നടത്തും.ജർമ്മനിയിലെ സൗജന്യ ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ചും ജർമ്മൻ ഭാഷാ പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജർമ്മനിയിൽ പഠനത്തിനും തൊഴിലിനുമായി പോകുന്നവർക്ക് ചെലവു കുറഞ്ഞ സുരക്ഷിത മാർഗങ്ങളും ലഭിക്കും.പ്ലസ്ടു കഴിഞ്ഞാൽ ജർമ്മനിയിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.പഠനം പൂർത്തിയാക്കിയശേഷം പ്ലേസ്മെന്റ്,പി.ആർ സാദ്ധ്യതകളും ഉറപ്പാക്കാൻ സാധിക്കും.നഴ്സിംഗ് കൂടാതെ ഒട്ടനവധി കോഴ്സുകളും സ്റ്റൈപ്പന്റോടു കൂടി പഠിക്കാൻ സാധിക്കും.ഫോൺ: 9895922799,7994289992
ബഡ്ജറ്റ് പാസാക്കാൻ വീണ്ടും സിൻഡിക്കേറ്റ്
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ബഡ്ജറ്റ് പാസാക്കാൻ അടുത്തയാഴ്ച വീണ്ടും സിൻഡിക്കേറ്റ് വിളിക്കും. തുടർച്ചയായി രണ്ടു തവണ ക്വാറം തികയാതെ സിൻഡിക്കേറ്റ് ചേരാനാവാത്തതു കാരണമാണ് സാങ്കേതിക സർവകലാശാലയുടെ ബഡ്ജറ്റ് പാസാക്കാനാവാതത്തത്. സർവകലാശാലയുടെ ഭരണ സ്തംഭനം ഒഴിവാക്കാൻ ബഡ്ജറ്റ് പാസാക്കേണ്ടതുണ്ട്. ബഡ്ജറ്റ് പാസാക്കിയില്ലെങ്കിൽ അടുത്ത സാമ്പത്തിക വർഷത്തെ സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾ മുടക്കുന്ന സാഹചര്യവുമുണ്ടാവും. മാർച്ചിലെ ശമ്പളം മുടങ്ങാതിരിക്കാൻ കഴിഞ്ഞ മാസത്തെ തീയതി വച്ച് പണം പാസാക്കിയിരുന്നു. എന്നാൽ ബഡ്ജറ്റ് പാസായില്ലെങ്കിൽ വികസന പദ്ധതികളടക്കം തടസപ്പെടും. വി.സിയുടെ അസാന്നിദ്ധ്യത്തിൽ സിൻഡിക്കേറ്റ് അംഗങ്ങൾ യോഗം ചേർന്ന് എടുത്ത തീരുമാനങ്ങൾ വിസി റദ്ദാക്കിയിരുന്നു. ഇതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |