തിരുവനന്തപുരം: സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാനായി ജസ്റ്റിസ് സി.കെ.അബ്ദുൾ റഹീം ചുമതലയേറ്റു. ആക്ടിംഗ് ചെയർമാൻ ബെന്നി ഗിർവാസിസ്, അംഗങ്ങളായ വി.രാജേന്ദ്രൻ, രാജേഷ് ദിവാൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വഞ്ചിയൂരിലെ ഒന്നാം നമ്പർ കോടതിയിൽ നടന്ന ചടങ്ങിലാണ് ചുമതലയേറ്റത്. അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ്, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് എസ്.എസ്.ബാലു, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അഭിഭാഷക അസോസിയേഷൻ തിരുവനന്തപുരം പ്രസിഡന്റ് ഫത്തഹുദ്ദീൻ, അസോസിയേഷൻ എറണാകുളം പ്രസിഡന്റ് ആർ.കെ.മുരളീധരൻ എന്നിവർ ആശംസയറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |