SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.51 PM IST

എം.ബി. സ്നേഹലത ഹൈക്കോടതി ജഡ്ജി

snehalatha

കൊച്ചി: കൊല്ലം ജില്ലാ ജഡ്ജി എം.ബി. സ്നേഹലതയെ കേരള ഹൈക്കോടതിയിലെ അഡിഷണൽ ജഡ്ജിയായി നിയമിച്ച് രാഷ്ട്രപതി ഉത്തരവായി. സ്നേഹലതയെ നേരത്തേ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തിരുന്നു.

എറണാകുളം വൈപ്പിൻ മരക്കാപ്പറമ്പിൽ പരേതരായ ഭാർഗവന്റെയും ഭാമയുടെയും മകളാണ്. 1995ൽ മുൻസിഫായി സർവീസിൽ പ്രവേശിച്ചു. കോഴിക്കോട് മാറാട് സ്പെഷ്യൽ ജഡ്ജിയായും തിരുവനന്തപുരം വിജിലൻസ് ജഡ്ജിയായും പ്രവർത്തിച്ചു. തൃശൂരിൽ അഭിഭാഷകനായ കെ.കെ. ഷാജിയാണ് ഭർത്താവ്. മകൻ: അലൻ കൃഷ്ണ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HIGHCOURT JUDGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA