SignIn
Kerala Kaumudi Online
Saturday, 27 April 2024 5.49 PM IST

ജസ്റ്റിസ് കെ.ടി. ശങ്കരന് സ്വീകരണം നൽകി

law

കൊച്ചി: ദേശീയ ലാ കമ്മിഷൻ അംഗമായി നിയമിക്കപ്പെട്ട ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. ശങ്കരന് കേന്ദ്രസർക്കാർ അഭിഭാഷകരുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ഉദ്ഘാടനം ചെയ്തു. അഡിഷണൽ സോളിസിറ്റർ ജനറൽ ടി. സൂര്യകരൺ റെഡ്ഡി അദ്ധ്യക്ഷനായിരുന്നു. അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ് , ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്. മനു, ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ.എൻ. അനിൽകുമാർ, ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ. സന്തോഷ് പീറ്റർ, സെൻട്രൽ ഗവ. കൗൺസൽ എസ്. ബിജു എന്നിവർ സംസാരിച്ചു. ജസ്റ്റിസ് കെ.ടി. ശങ്കരൻ മറുപടി പ്രസംഗം നടത്തി.

ക്യാപ്ഷൻ: ദേശീയ ലാ കമ്മീഷൻ അംഗമായി നിയമിക്കപ്പെട്ട ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി.ശങ്കരന് കേന്ദ്രസർക്കാർ അഭിഭാഷകരുടെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LAW
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.