
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വിലയിൽ വീണ്ടും വർദ്ധന. ഇതോടെ ലിറ്ററിന് 74 രൂപയായി. ആറുമാസത്തിനിടെ 13 രൂപയാണ് കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചത്. ജൂണിൽ 61 രൂപയായിരുന്നു ഒരുലിറ്ററിന്റെ വില. ജൂലായിൽ 65, ആഗസ്റ്റിൽ 68, സെപ്തംബറിൽ 67, ഒക്ടോബറിൽ 69, നവംബറിൽ 70 എന്നിങ്ങനെയായിരുന്നു വില.
വില വർദ്ധിപ്പിക്കുന്നതോടെ വിവിധ നികുതികളിലൂടെ കേന്ദ്രസർക്കാരിനു അധികവരുമാനം ലഭിക്കും. അതേസമയം, വർദ്ധനയെ സംസ്ഥാന സർക്കാർ എതിർത്തിട്ടില്ല. റേഷൻ കടകളിലും മൊത്ത വ്യാപാര ഡിപ്പോകളിലും കൂടുതൽ സ്റ്റോക്കുള്ളതിനാൽ അധികവിലയുടെ നേട്ടം സംസ്ഥാനത്തിനും ലഭിക്കും. മൊത്ത വ്യാപാരികൾക്കും റേഷൻ വ്യാപാരികൾക്കുമുള്ള കമ്മിഷനിൽ മാറ്റമില്ലാത്തതിനാൽ ഇതുകുറച്ചുള്ള തുക ഭക്ഷ്യപൊതുവിതരണ വകുപ്പിൽ അടയ്ക്കണം. ക്രൂഡ് ഓയിൽ വില വർദ്ധനയാണ് മണ്ണെണ്ണ വില വർദ്ധിപ്പിക്കാനുള്ള കാരണമായി കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ, ഇതുവേർതിരിച്ച് അറിയാനുള്ള വിവരങ്ങൾ ഇപ്പോൾ കേന്ദ്രസർക്കാർ പ്രസിദ്ധീകരിക്കുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |