കണ്ണൂർ: സർവകലാശാല വിഷയത്തിൽ ഗവർണ്ണറും മുഖ്യമന്ത്റിയും നടത്തുന്നത് ഒത്തുകളിയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. പദവിക്ക് അനുസരിച്ച് ഗവർണ്ണർ പ്രവർത്തിക്കണം. സർക്കാരിന്റെ തെറ്റുകുറ്റങ്ങളെ വിമർശിക്കുന്നതിന് പകരം നടപടിയെടുക്കണം. ഇതാണ് കെ.പി.സി.സി പ്രസിഡന്റും ആവശ്യപ്പെട്ടത്.
വി.സി നിയമനത്തിൽ ചട്ടവിരുദ്ധനടപടികളുണ്ടായെന്ന് സുപ്രീംകോടതി പറഞ്ഞു. അതിൻമേൽ ഇപ്പോൾ ഗവർണ്ണർ നിയമപരമായെടുക്കുന്ന നടപടികളെ കോൺഗ്രസ് പിന്തുണയ്ക്കുന്നതിൽ തെറ്റില്ല. നടപടി ക്രമങ്ങൾ പാലിക്കാതെ വി.സിമാർ രാജിവെയ്ക്കണമെന്ന ഗവർണ്ണറുടെ തെറ്റായ നിലപാടിനെയാണ് താൻ വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |