തൃശൂർ ടൈറ്റൻസിന് എട്ടു വിക്കറ്റ് ജയം
45 പന്തിൽ 139 റൺസടിച്ച് വിഷ്ണു വിനോദ്
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ വിഷ്ണു വിനോദിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ മികവിൽ
ആലപ്പി റിപ്പിൾസിനെതിരേ തൃശൂർ ടൈറ്റൻസിന് എട്ടു വിക്കറ്റ് ജയം. ആലപ്പി മുന്നോട്ടുവെച്ച 182 റൺസ് വിജയലക്ഷ്യം 12.4 ഓവറിലാണ് തൃശൂർ മറികടന്നത്. 45 പന്തിൽ 17 സിക്‌സും അഞ്ചു ബൗണ്ടറിയും പറപ്പിച്ചാണ് വിഷ്ണു വിനോദ് 139 റൺസടിച്ചുകൂട്ടിയത്. പ്രഥമ കേരളാ ക്രിക്കറ്റ് ലീഗിലെ അതിവേഗ സെഞ്ച്വറി നേട്ടത്തിനും വിഷ്ണുവിനോദ് അർഹനായി. 33 പന്തിൽ നിന്ന് 12 സിക്‌സും നാലു ഫോറും ഉൾപ്പെടെയാണ് സെഞ്ച്വറി സ്വന്തമാക്കിയത്. 13 -ാം ഓവറിലെ രണ്ടാം പന്തിൽ വിഷ്ണുവിനെ ടി.കെ അക്ഷയ് ആനന്ദ് ജോസഫിന്റ കൈകളിലെത്തിച്ചപ്പോൾ തൃശൂരിന്റെ സ്‌കോർ 180 ലെത്തിയിരുന്നു. വിഷ്ണുവാണ് പ്ലേയർ ഓഫ് ദ മാച്ച് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |