തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ അവസാനിച്ചതായി എൻട്രൻസ് കമ്മിഷണർ അറിയിച്ചു. രജിസ്ട്രേഷന് ശേഷമുള്ള ഘട്ടങ്ങൾ പൂർത്തിയാക്കി അപേക്ഷ ഓൺലൈനായി നൽകാൻ 26ന് വൈകിട്ട് മൂന്നുവരെ സമയം നൽകും. സർട്ടിഫിക്കറ്റുകൾ 30ന് വൈകിട്ട് അഞ്ചുവരെ അപ്ലോഡ് ചെയ്യാം. ഹെൽപ്പ് ലൈൻ- 0471-2525300
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |