തിരുവനന്തപുരം : എൻജിനിയറിംഗ് പ്രവേശനത്തിനൊരുങ്ങുന്ന വിദ്യാർത്ഥികൾക്കായി നെടുമങ്ങാട് മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ സൗജന്യ കീം എൻട്രൻസ് പരിശീലനം നൽകുന്നു.
രണ്ടാഴ്ചത്തെ പരിശീലനം ഈമാസം 22ന് ആരംഭിക്കും. 20ന് മുൻപ് രജിസ്റ്റർ ചെയ്യണം. https://forms.gle/EbQLMQ2i5ZUwzTUG7. വിശദ വിവരങ്ങൾക്ക് : www.mcetonline.com, 9946057222, 984775666, 9447440516
നീറ്റിന്മുന്നോടിയായി മോക്ക് ടെസ്റ്റ്
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിലെ സ്റ്റുഡന്റ്സ് യൂണിയനുകൾ നീറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്കായി മോക്ക് ടെസ്റ്റ് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ കോളേജ് യൂണിയനുകളുടെ പങ്കാളിത്തത്തിലാണ് പരീക്ഷ.
മോക്ക് ടെസ്റ്റിനായി രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യ കോച്ചിംഗ് ക്ലാസുകളും മാതൃകാ ചോദ്യപേപ്പറുകളും നൽകും. ഏപ്രിൽ 28നാണ് പരീക്ഷ. 14 ജില്ലകളിൽ 2500 വോളന്റിയർമാരും 400ലേറെ ഇൻവിജിലേറ്റർമാരും പങ്കെടുക്കും. www.neetwave.org ൽ പേരുകൾ രജിസ്റ്റർ ചെയ്യണം.
ഇൻഡക്സ് മാർക്ക്
തിരുവനന്തപുരം: കാസർകോട് മാർത്തോമ കോളേജ് ഒഫ് സ്പെഷ്യൽ എജ്യുക്കേഷൻ, കോഴിക്കോട് എ.ഡബ്യു.എച്ച് കോളേജ് ഒഫ് സ്പെഷ്യൽ എജ്യുക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് എന്നിവിടങ്ങളിലെ എം.എസ് സി ഓഡിയോളജി, എം.എസ് സി സ്പീച്ച് ലാംഗ്വേജ് പത്തോളജി കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ ഇൻഡക്സ് മാർക്ക് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഫോൺ: 0471-2560363, 364.
എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ക്ഷോപ്പ്
തിരുവനന്തപുരം: സംരംഭകർക്കായി എം.എസ്.എം.ഇ മേഖലയിലെ കയറ്റുമതി ഇറക്കുമതി നടപടിക്രമങ്ങളെക്കുറിച്ച് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് (കെ.ഐ.ഇ.ഡി) ), 3 ദിവസത്തെ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 22 മുതൽ 24 വരെ കളമശേരിയിലുള്ള കീടിന്റെ ക്യാമ്പസിലാണ് പരിശീലനം. 2950 രൂപയാണ് പരിശീലന ഫീസ് (കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി.എസ്.ടി ഉൾപ്പെടെ). താമസം ആവശ്യമില്ലാത്തവർക്ക് 1200 രൂപ. പട്ടികജാതിപട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 1800 രൂപ താമസം ഉൾപ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് ഫീസ്. https://kied.info/training-calender/ ൽ 17 ന് മുൻപ് അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 04842532890, 04842550322, 9188922800.
സി-ഡാക് സ്ഥാപകദിനാഘോഷം ഇന്ന്
തിരുവനന്തപുരം:സെന്റർ ഫോർ ഡെവലപ്മെന്റ് ഒഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (സി-ഡാക്) 37-ാമത് സ്ഥാപകദിനാഘോഷം വെള്ളയമ്പലം കേന്ദ്രത്തിൽ ഇന്ന് രാവിലെ 10ന് ആരംഭിക്കും.ക്വാണ്ടം കമ്പ്യൂട്ടിംഗിനെക്കുറിച്ച് ഐ.ബി.എമ്മിലെ ഡോ.എൽ.വെങ്കടസുബ്രഹ്മണ്യവും നിർമ്മിത ബുദ്ധിയെക്കുറിച്ച് ഐ.ഐ.എസ്.ടിയിലെ ഏവിയോണിക്സ് വിഭാഗത്തിലെ ദീപക് മിശ്രയും സംസാരിക്കും.വി.എസ്.എസ്.സിയുടെയും ഐ.ഐ.എസ്.ടിയുടെയും ഡയറക്ടറായ ഡോ.എസ്.ഉണ്ണികൃഷ്ണൻനായർ, സി.എഫ്.എസ് സീനിയർ ഡയറക്ടർ വിനുകുമാർ എ.ആർ തുടങ്ങിയവർ പങ്കെടുക്കും.
ഇന്റർവ്യൂ മാറ്റിവച്ചു
ചേർത്തല: ശ്രീനാരായണ ട്രസ്റ്റിന് കീഴിൽ കാലിക്കട്ട്, കണ്ണൂർ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ശ്രീനാരായണ കോളേജുകളിൽ മലയാളം,ഇംഗ്ലീഷ്,ഹിസ്റ്ററി വിഷയങ്ങളിലെ അദ്ധ്യാപക ഒഴിവുകളിലേക്ക് 16 മുതൽ 19 വരെ ചേർത്തല ശ്രീനാരായണ കോളേജിൽ നടത്താനിരുന്ന ഇന്റർവ്യു തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ മാറ്റിവച്ചതായി ശ്രീനാരായണ കോളേജസ് മാനേജർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |