തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ച്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് (കീം 2024) പ്രവേശനത്തിനുള്ള അപേക്ഷ 17 വരെ സമർപ്പിക്കാം. പത്താം ക്ലാസ് സർട്ടിഫിക്കറ്റ്,ഫോട്ടോ,ഒപ്പ്, ജനനത്തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവ 17നകം അപ്ലോഡ് ചെയ്യുന്നവർക്ക് മറ്റ് സർട്ടിഫിക്കറ്റുകൾ അപ്പ്ലോഡ് ചെയ്യുന്നതിന് 24 വരെ അവസരമുണ്ടായിരിക്കും. നീറ്റ് അപേക്ഷകരും കേരളത്തിലെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് കീം അപേക്ഷ സമർപ്പിക്കണം. വെബ്സൈറ്റ് www.cee.kerala.gov.in ഹെൽപ് ലൈൻ:0471 2525300.
ബാച്ചിലർ ഒഫ് ഡിസൈൻ പ്രവേശനം
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിൽ ബാച്ചിലർ ഒഫ് ഡിസൈൻ പ്രവേശനത്തിന് അപേക്ഷിക്കാം. എൽ.ബി.എസ് നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം. www.lbscentre.kerala.gov.in ൽ 30വരെ അപേക്ഷാ ഫീസടയ്ക്കാം. മേയ് ഒന്നുവരെ ഓൺലൈൻ അപേക്ഷ നൽകാം. ഫോൺ- 0471-2324396, 2560327.
സി-പ്രോഗ്രാമിംഗ് കോഴ്സ്
തിരുവനന്തപുരം: പ്ലസ്ടു പാസായ വിദ്യാർത്ഥികൾക്കായി പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളേജിൽ 15 ദിവസത്തെ സി-പ്രോഗ്രാമിംഗ് കോഴ്സ് നടത്തുന്നു. 17ന് ആരംഭിക്കും. ഫോൺ- 9446102776
കരിയർ ഓറിയന്റേഷൻ പ്രോഗ്രാം
തിരുവനന്തപുരം: എൽ.ബി.എസ് സെൻറ്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിക്കു കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനിയറിംഗ് കോളേജിൽ കരിയർ ഓറിയന്റേഷൻ പ്രോഗ്രാം 16ന് രാവിലെ 10ന് നടത്തും. പത്താം ക്ലാസ് /പ്ലസ് 2 കഴിഞ്ഞ വിദ്യാർഥികൾക്ക് പങ്കെടുക്കാം. https://lbt.ac.in/tcras, https://forms.gle/SVej8AJo3LzZCB7f9 ലിങ്കിൽ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾ 9995595456, 9497000337, 9447329978, 9495310477, 9744690855 എന്നീ ഫോൺ നമ്പറുകളിലും www.lbt.ac.in വെബ്സൈറ്റിലും ലഭിക്കും.
വെബ് ഡെവലപ്മെന്റ് കോഴ്സ്
തിരുവനന്തപുരം: ഹൈസ്കൂൾ / ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണ്യ വികാസം ലക്ഷ്യമാക്കി എൽ.ബി.എസ് പൂജപ്പുര വനിതാ എൻജിനിയറിംഗ് കോളേജിൽ 40 മണിക്കൂർ ദൈർഘ്യമുളള പ്രഫഷണൽ വെബ്ഡെവലപ്മെന്റ് കോഴ്സ് നടത്തുന്നു. അടുത്ത ബാച്ച് 16 ന് തുടങ്ങും. ഫോൺ: 9447329978, 0471 2349232/2343395 വെബ്സൈറ്റ്- www.lbt.ac.in
ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചു
തിരുവനന്തപുരം:വോട്ടെടുപ്പ് മൂലം 26ന് പൊതുഅവധിയായതിനാൽ അന്ന് നടക്കേണ്ടിയിരുന്ന നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് 27ലേക്ക് മാറ്റിയതായി ഭാഗ്യക്കുറി ഡയറക്ടർ എസ്.എബ്രഹാം റെൻ അറിയിച്ചു.ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |