തിരുവനന്തപുരം: ടൈപ്പ്-1 പ്രമേഹമുള്ള വിദ്യാർത്ഥികൾക്ക് ഇൻസുലിൻ പമ്പ്,ഇൻസുലിൻ പേന,ഷുഗർ ടാബ്ലെറ്റ് തുടങ്ങിയ മരുന്നുകൾ പരീക്ഷ ഹാളിൽ കൊണ്ടുവരാമെന്ന് സാങ്കേതിക സർവകലാശാല. ചോക്ലേറ്റ്,പഴങ്ങൾ,ലഘുഭക്ഷണം,കുടിവെള്ളം എന്നിവയും കരുതാം. ഇതിനായി കോളേജ് അധികൃതരുടെ മുൻകൂർ അനുമതി നേടണം. ആദ്യമായാണ് ഒരു സർവകലാശാല ഈ സൗകര്യമൊരുക്കുന്നത്. സ്കൂൾ പരീക്ഷയ്ക്കും ഇത് അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |