തിരുവനന്തപുരം: റേഷൻ കടകളെ കെ-സ്റ്റോറുകളാക്കുന്നതിനും കടകളിലെ ഇ-പോസ് മെഷീനിനെയും ത്രാസിനെയും ബന്ധിപ്പിക്കുന്ന സംവിധാനത്തിനും മേയ് 14നു തുടക്കമാകും. പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും കടകളിലാകും തുടക്കം. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.നിത്യോപയോഗ സാധനങ്ങൾ മുതൽ പാചകവാതക സിലിണ്ടറും,അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിൽ വിവിധ സേവനങ്ങളും ചെറിയ തോതിലുള്ള ബാങ്കിംഗ് ഇടപാടുകളും സാദ്ധ്യമാക്കുന്ന തരത്തിൽ റേഷൻ കടകളെ മാറ്റുന്ന പദ്ധതിയാണ് കെ-സ്റ്റോർ. ആയിരം കടകളാകും കെ- സ്റ്റോറായി മാറ്റുക. റേഷൻ വിതരണം സുതാര്യമാക്കാനും അളവിന് അനുസരിച്ച് സാധനങ്ങൾ കാർഡ് ഉടമകൾക്കു കിട്ടുന്നുവെന്ന് കേന്ദ്ര സംവിധാനത്തിലൂടെ നിരീക്ഷിക്കാനുമാണ് ഇ-പോസ് മെഷീനെ ത്രാസുമായി ബന്ധിപ്പിക്കുന്നത്. ഇതിനായി പ്രത്യേക ത്രാസുകൾ ഭക്ഷ്യപൊതുവിതരണ വകുപ്പ് കടകൾക്കു നൽകും. ഇതു സംബന്ധിച്ച് മന്ത്രി ജി.ആർ.അനിൽ റേഷൻ വ്യാപാരികളുടെ സംഘടനാ ഭാരവാഹികളുമായി ചർച്ച നടത്തി. പദ്ധതിയെ സംഘടനകൾ സ്വാഗതം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |