തിരുവനന്തപുരം: കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് കോൺക്‌ളേവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കുടുംബശ്രീ മെഷീനറിടെക് എക്സ്‌പോയിൽ പങ്കെടുക്കാൻ പ്രമുഖ മെഷീനറി നിർമ്മാതാക്കൾക്ക് അവസരം. എറണാകുളം കളമശേരിയിലെ സമ്ര ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ 22, 23 തീയതികളിലാണ് പരിപാടി. കുടുംബശ്രീ സംരംഭങ്ങളെ സമഗ്ര പുരോഗതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കോൺക്‌ളേവിൽ 1500ലേറെ സൂക്ഷ്മസംരംഭകർ പങ്കെടുക്കും. ഉൽപാദന സേവന മേഖലകൾ ഉൾപ്പെടെ വിവിധ മേഖലകളിൽ ഉപയോഗിക്കുന്ന മെഷീനുകളും ഉപകരണങ്ങളും പ്രദർശിപ്പിക്കാം. വിശദ വിവരങ്ങൾ www.kudumbashree.org/expo2023ലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |