തിരുവനന്തപുരം: പെട്രോൾ, ഡീഡൽ, മദ്യം എന്നിവയൊഴികെയുള്ള സാധനങ്ങളുടെ നികുതി തീരുമാനിക്കുന്നത് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ജി.എസ്.ടി കൗൺസിലാണെന്നും ഇതാണ് സംസ്ഥാനത്തിന്റെ വലിയ പ്രതിസന്ധിയെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ.എം. മാണി ചരമവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന് വർഷമായി കേരളത്തിനു ലഭിക്കേണ്ട കേന്ദ്ര വിഹിതം 3.9ൽ നിന്ന് 1.5 ആയിക്കുറഞ്ഞു. താളുകളിൽ നിന്ന് ചരിത്രം മായുന്നുവെന്നത് മുഴുവൻ ജനതയെ ബാധിക്കുന്ന വിഷയമാണ്. ചരിത്രത്തെ മാറ്റാൻ കഴിയില്ല. ഗാട്ട്, ആസിയാൻ കരാറുകളുടെ ഫലമായി റബർ ഇറക്കുമതിക്ക് അനുമതി ലഭിച്ചതാണ് നിലവിൽ കർഷകർ നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്നും ബാലഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |