തിരുവനന്തപുരം: വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിച്ചവർക്കുള്ള ഗാന്ധിദർശൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വിവരസാങ്കേതിക വിദ്യ, വ്യവസായം, സാമൂഹികക്ഷേമം എന്നിവയിലെ സമഗ്ര സംഭാവനകൾക്കുള്ള പുരസ്‌കാരങ്ങൾ എൻ.ആർ.നാരായണമൂർത്തി, ആനന്ദ് മഹീന്ദ്ര, മേധാ പട്കർ എന്നിവർക്ക് സമ്മാനിക്കും. എസ്.എൽ.ബൈരപ്പ, സാറാ ജോസഫ്, ഡോ.ആസാദ് മൂപ്പൻ, എം.എസ്.ഫൈസൽ ഖാൻ, ഡോ.സുനിതാ നാരായിൻ, ചെറുവയൽ രാമൻ, ടി.എസ്.കല്യാണരാമൻ, ഗോപു നന്ദിലത്ത്, ബീന കണ്ണൻ എന്നിവരെ ഗാന്ധിദർശൻ ഫെല്ലോഷിപ്പ് നൽകി ആദരിക്കും. ഗാന്ധിയൻ ആശയ പ്രചാരണത്തിന്റെ ഭാഗമായി മേയിൽ തിരുവനന്തപുരത്ത് നടക്കുന്ന ഗാന്ധിയൻ സമാധാന സമ്മേളത്തിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് എസ്.വിജയൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |