തിരുവനന്തപുരം: എയ്ഡഡ് സ്‌കൂൾ മാനേജർമാരെ നോക്കുകുത്തികളാക്കി വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന ചർച്ചകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രൈവറ്റ് എയ്ഡഡ് സ്‌കൂൾ മാനേജേഴ്സ് അസോസിയേഷൻ (കെ.പി.എസ്.എം.എ) അഭിപ്രായപ്പെട്ടു. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് 65ശതമാനത്തിലധികം എയ്ഡഡ് വിദ്യാലയങ്ങളാണ്. എയ്ഡഡ് വിദ്യാലയങ്ങളിലെ അക്കാഡമിക് കാര്യങ്ങളിൽ വിരമിച്ച അദ്ധ്യാപകരെയും വിദ്യാലയങ്ങളോട് പ്രതിബദ്ധതയില്ലാത്ത വിഭാഗങ്ങളെയും ഉൾപ്പെടുത്തി ചർച്ചകൾ നടത്തുമ്പോൾ അടിസ്ഥാന സൗകര്യങ്ങളും ഭൗതികസാഹചര്യങ്ങളും ഒരുക്കുന്ന മാനേജർമാരെ മാറ്റിനിറുത്തുന്ന സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ലന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |