തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിൽ 66-ാമനായി ഒരു കുഞ്ഞതിഥി കൂടി. ഇന്നലെ രാവിലെ 4.20നാണ് അമ്മത്തൊട്ടിലിൽ നിന്ന് ഒരു ആൺകുട്ടിയെ കിട്ടിയത്. ആറുമാസം പ്രായമുള്ള കുഞ്ഞിന് വേനൽ എന്ന് പേരിട്ടു. ഇതോടെ സമിതിയിൽ 34 ആൺകുട്ടികളും 32 പെൺകുട്ടികളുമാണുള്ളത്. പുതിയ ഭരണ സമിതി ചുമതലയേറ്റശേഷം എട്ട് കുട്ടികളെ ദത്ത് നൽകി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അമ്മത്തൊട്ടിൽ സ്ഥാപിക്കുന്നതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിലവിൽ ഒൻപത് ദത്തെടുക്കൽ സംരക്ഷണ കേന്ദ്രങ്ങളാണ് ശിശുക്ഷേമ സമിതിക്കുകീഴിൽ സംസ്ഥാനത്താകെയുള്ളത്. അത് 14 ആയി വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണന്നെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |